കൊച്ചി: പാചകവാതക സിലിണ്ടറിന് വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. 601 ല്‍ നിന്ന് 651 രൂപയായി. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപ വര്‍ധിച്ചു.
1238 രൂപയായിരുന്നത് 1293 ആയി. 14 കിലോഗ്രാം വാണിജ്യ സിലിണ്ടറിനും 50 രൂപ വര്‍ധിച്ചിട്ടുണ്ട്. അഞ്ചു കിലോഗ്രാമിന്റെ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 50 രൂപ വര്‍ധിച്ച് 340 ല്‍ നിന്ന് 390 രൂപയായി. സബ്സിഡിയുള്ള സിലിണ്ടറിന് 18 രൂപ വര്‍ധിച്ച് 224 രൂപയില്‍ നിന്ന് 242 ആയി ഉയര്‍ന്നു. കഴിഞ്ഞ ജൂലൈയിലാണ് അവസാനമായി പാചകവാതക വിലയില്‍ മാറ്റമുണ്ടായത്.
പാചകവാതക വില കൂടി
01:15 AM Dec 03, 2020 | Deepika.com