ക്രി​സ്മ​സ് കി​റ്റ് വി​ത​ര​ണം ഇ​ന്നാരം​ഭി​ക്കും: മു​ഖ്യ​മ​ന്ത്രി

01:15 AM Dec 03, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സ് കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ്യ​​​ക്കി​​​റ്റ് ഈ ​​​മാ​​​സം ക്രി​​​സ്മ​​​സ് കി​​​റ്റാ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ക​​​ട​​​ല, പ​​​ഞ്ച​​​സാ​​​ര, നു​​​റു​​​ക്ക് ഗോ​​​ത​​​ന്പ്, വെ​​​ളി​​​ച്ചെ​​​ണ്ണ, മു​​​ള​​​കു​​​പൊ​​​ടി, ചെ​​​റു​​​പ​​​യ​​​ർ, തു​​​വ​​​ര​​​പ്പ​​​രി​​​പ്പ്, തേ​​​യി​​​ല, ഉ​​​ഴു​​​ന്ന്, തു​​​ണി​​​സ​​​ഞ്ചി എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് കി​​​റ്റ്.

എ​​​ല്ലാ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ വ​​​ഴി കി​​​റ്റ് ല​​​ഭി​​​ക്കും. 88.92 ല​​​ക്ഷം കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​ണ് ഭ​​​ക്ഷ്യ കി​​​റ്റ് ല​​​ഭി​​​ക്കു​​​ക.

ഒ​​​ക്ടോ​​​ബ​​​റി​​​ലെ കി​​​റ്റ് വാ​​​ങ്ങാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ അ​​​ഞ്ച് ആ​​​ക്കി നി​​​ശ്ച​​​യി​​​ച്ചു. ന​​​വം​​​ബ​​​റി​​​ലെ കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​തോ​​​ടൊ​​​പ്പം തു​​​ട​​​രും. ന​​​വം​​​ബ​​​റി​​​ലെ റീ​​​ട്ടെ​​​യി​​​ൽ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​വും ഈ ​​​മാ​​​സം അ​​​ഞ്ചു വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പറഞ്ഞു.