കൊച്ചി: ചൈനയില്‍നിന്ന് സമുദ്രംവഴിയുള്ള ഭീഷണികള്‍ നേരിടാന്‍ നാവികസേന ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നു ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ മുങ്ങിക്കപ്പല്‍ ഉള്‍പ്പെടെ കൂടുതല്‍ സന്നാഹങ്ങള്‍ നാവികസേന ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാവിക ദിനാചരണത്തോടനുബന്ധിച്ചു കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറല്‍. അമേരിക്കയില്‍നിന്ന് പുതിയ ഹെലികോപ്ടര്‍ വാങ്ങാന്‍ നടപടികളായി. പുതിയ മുങ്ങിക്കപ്പല്‍ നിര്‍മാണം ചര്‍ച്ചകളിലാണ്. സമുദ്രത്തിലെ യുദ്ധസന്നാഹങ്ങള്‍ വിപുലമാക്കുമെന്നും അ ദ്ദേഹം പറഞ്ഞു.
സമുദ്രത്തിലെ യുദ്ധസന്നാഹങ്ങള്‍ കൂട്ടും: വൈസ് അഡ്മിറല്‍ ചൗള
12:33 AM Dec 03, 2020 | Deepika.com