തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,316 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,924 പേർ രോഗമുക്തി നേടി. 56,993 പേർക്കു പരിശോധന നടത്തിയപ്പോൾ 11.08 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 28 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2,298 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 5,539 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 634 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 61,455 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,50,788 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 822, കോഴിക്കോട് - 734, എറണാകുളം - 732, തൃശൂർ - 655, കോട്ടയം - 537, തിരുവനന്തപുരം - 523, ആലപ്പുഴ - 437, പാലക്കാട് - 427, കൊല്ലം - 366, പത്തനംതിട്ട - 299, വയനാട് - 275, കണ്ണൂർ - 201, ഇടുക്കി - 200, കാസർഗോഡ് - 108.
സംസ്ഥാനത്ത് 6,316 പേർക്കു കോവിഡ്
12:33 AM Dec 03, 2020 | Deepika.com