കൊച്ചി: തിങ്കളാഴ്ച വിരമിക്കാനിരുന്ന മലയാളിയായ സിബിഐ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ക്ക് ആറു മാസത്തേക്കുകൂടി സര്‍വീസ് കാലാവധി നീട്ടി നല്കി. പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഈ കേസില്‍ സുപ്രീം കോടതി കഴിഞ്ഞദിവസം സര്‍ക്കാര്‍ അപ്പീൽ തള്ളി സിബിഐ അന്വേഷണം ശരിവച്ചിരുന്നു. നന്ദകുമാര്‍ നായര്‍ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കാൻ ഒരുക്കങ്ങൾ നടത്തവേയാണു സർവീസ് നീട്ടി നല്‍കിയുള്ള ഉത്തരവ് എത്തിയത്.
പെരിയ അന്വേഷണ ഉദ്യോഗസ്ഥനു സര്‍വീസ് നീട്ടി നല്കി
12:33 AM Dec 03, 2020 | Deepika.com