കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഒന്‍പതിലേക്കു മാറ്റി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ വിചാരണ പുനരാരംഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു അഡീഷണല്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ടി.എ. ജോര്‍ജ് ജോസഫ് കോടതിയെ അറിയിച്ചു.
പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണെന്നും കേസ് 23 വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഒമ്പതാം തീയതിയിലേക്കു മാറ്റുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഒന്‍പതിലേക്കു മാറ്റി
12:33 AM Dec 03, 2020 | Deepika.com