ഓഡിയോ ബുക്കുകള്‍ മലയാളത്തിലും
12:33 AM Dec 03, 2020 | Deepika.com
കൊച്ചി: ഓഡിയോ ബുക്ക്, ഇ-ബുക്ക് സേവനദാതാക്കളായ സ്റ്റോറി ടെല്‍, ഡിസി ബുക്ക്സുമായി സഹകരിച്ചു മലയാളത്തില്‍ ഓഡിയോ ബുക്കുകള്‍ അവതരിപ്പിച്ചു. ഒ.വി. വിജയന്, എം.ടി. വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, തകഴി എന്നിവരുടെ ക്ലാസിക്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഓഡിയോ ബുക്കുകളാണ് പ്രസിദ്ധീകരിച്ചത്. സ്റ്റോറി ടെല്‍ ആപ്പ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡു ചെയ്യാം.