നിലന്പൂർ റോഡ്-കൊച്ചുവേളി ട്രെയിൻ എട്ടിന്
12:33 AM Dec 03, 2020 | Deepika.com
തിരുവനന്തപുരം: കൊച്ചുവേളി-നിലന്പൂർ റോഡ് സ്പെഷൽ ട്രെയിൻ ഈ മാസം എട്ടിന് സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്നും ദിവസവും രാത്രി 8.50ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 5.45ന് നിലന്പൂർ റോഡിൽ എത്തും. ഒൻപതു മുതൽ തിരികെ നിലന്പൂർ റോഡിൽ നിന്നും രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 5.50ന് കൊച്ചുവേളിയിൽ എത്തിച്ചേരും.