ബദിയടുക്ക: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ പ്രതിശ്രുതവരന് മരിച്ചു.
ബദിയടുക്ക കരിമ്പിലയിലെ ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകന് പ്രവീണ്‍കുമാര്‍ (29) ആണ് മരിച്ചത്. ബംഗളൂരു ഹൊസബെട്ടുവില്‍ ഇലക്ട്രിക്കല്‍ വര്‍ക്സ് സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം 23ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. സഹോദരങ്ങള്‍: പ്രശാന്ത്, ധനഞ്ജയ.
പ്രതിശ്രുത വരന് ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു
12:33 AM Dec 03, 2020 | Deepika.com