തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായി ഇന്ന് മുതൽ പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ട ത്. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും വെബ്സൈറ്റിലും ലഭിക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. ഒരു അപേക്ഷയിൽ തന്നെ മൂന്ന് തലത്തിലേക്കുള്ള ബാലറ്റിന് അപേക്ഷിച്ചാലും അവ വരണാധികാരികൾ പരിഗണിക്കണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായിരിക്കും.
സ്പെഷൽ ബാലറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്പെഷൽ തപാൽ ബാലറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
ഇന്ന് മുതൽ ബാലറ്റ് വിതരണം ആരംഭിക്കും. സ്പെഷൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകൾ വിതരണം ചെയ്യുന്നത്. എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്പെഷൽ വോട്ടർ പട്ടികയിലുള്ളവർക്കാണ് ഇന്ന് മുതൽ പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുക. സ്പെഷൽ പോളിംഗ് ഓഫീസർ വോട്ടർമാരെ സന്ദർശിക്കുന്ന സമയം എസ്എംഎസിലൂടെയും ഫോണ് മുഖേനയും മുൻകൂട്ടി അറിയിക്കും. ബാലറ്റ് ലഭിക്കുന്പോൾ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം.
ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്നു മുതൽ
12:54 AM Dec 02, 2020 | Deepika.com