ബിജു രമേശിനു ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്
12:36 AM Dec 02, 2020 | Deepika.com
തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരവും, മാനഹാനിയുണ്ടാക്കുന്നതമായ പ്രസ്താവന നടത്തിയ മദ്യവ്യവസായി ബിജു രമേശ് ആ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസയച്ചു. മുൻ പ്രോസിക്യുഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി. ആസിഫലി വഴിയാണ് വക്കീൽ നോട്ടീസയച്ചത്.