തിരുവനന്തപുരം: മലബാർ, മാവേലി എക്സ്പ്രസുകൾ ഉൾപ്പടെ എട്ടു ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി. മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
പുനലൂർ-മധുരൈ എക്സ്പ്രസ് ശനിയാഴ്ചയും തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, നാഗർകോവിൽ-കോയന്പത്തൂർ, ഗുരുവായൂർ-ചെന്നൈ എഗ്മോർ എന്നീ ട്രെയിനുകൾ ഈ മാസം ഒൻപതിനും നാഗർകോവിൽ-ചെന്നൈ എഗ്മോർ ട്രെയിൻ ഈ മാസം 11 നും ഓടിത്തുടങ്ങും. റിസർവേഷൻ ഇന്ന് ആരംഭിക്കും.
മലബാർ, മാവേലി ഉൾപ്പെടെ എട്ട് ട്രെയിനുകൾ ഉടൻ
12:36 AM Dec 02, 2020 | Deepika.com