തിരുവനന്തപുരം: ഉത്സവകാലം കണക്കിലെടുത്ത് നാല് സ്പെഷൽ ട്രെയിനുകളുടെ കാലാവധി നീട്ടി. ഗൊരഖ്പൂർ-തിരുവനന്തപുരം, തിരുവനന്തപുരം-ഗൊരഖ്പൂർ എക്സ്പ്രസ് ട്രെയിനുകൾ, ബംഗളുരു-കന്യാകുമാരി, കന്യാകുമാരി-ബംഗളുരു പ്രതിദിന സ്പെഷൽ ട്രെയിനുകൾ എന്നിവയുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.
ഗൊരഖ്പൂർ-തിരുവനന്തപുരം എക്സ്പ്രസ് ഈ മാസം എല്ലാ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും സർവീസ് നടത്തും. തിരുവനന്തപുരം-ഗൊരഖ്പൂർ എക്സ്പ്രസ് ഈ മാസം എല്ലാ ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും സർവീസ് നടത്തും. ബംഗളുരു-കന്യാകുമാരി പ്രതിദിന സ്പെഷൽ ട്രെയിൻ ദിവസങ്ങളിലും കന്യാകുമാരി-ബംഗളുരു പ്രതിദിന സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ ജനുവരി രണ്ടു വരെയും സർവീസ് നടത്തും റെയിൽവേ അറിയിച്ചു.
സ്പെഷൽ ട്രെയിനുകളുടെ കാലാവധി നീട്ടി
12:34 AM Dec 02, 2020 | Deepika.com