ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന എൻജിഒ യൂണിയൻ നേതാവ് മരിച്ചു. കോട്ടയം ജില്ലാ വൈസ്പ്രസിഡന്റും മെഡിക്കൽ കോളജ് രക്ത ബാങ്ക് ടെക്നീഷ്യനുമായ കൊല്ലം മുളവന ചരുവിൽ പുത്തൻവീട്ടിൽ പരേതനായ ആർ. ഗോവിന്ദന്റെ മകൻ കോട്ടയം മാന്നാനം കുട്ടിപ്പടി കാർത്തികയിൽ സോമരാജനാ(53)ണു മരിച്ചത്.
ഒരാഴ്ചയായി കോവിഡ് ബാധിച്ചതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ, ശ്വാസംമുട്ടൽ എന്നി രോഗങ്ങൾ കൂടാതെ മൈലോഫൈബ്രോസിസ് (മഞ്ജയ്ക്കുള്ളിൽ മുറിവ് ഉണങ്ങിയ ശേഷമുണ്ടാകുന്ന അടയാളം പോലെ) എന്നി രോഗവും ഉണ്ടായിരുന്നു. തിങ്കളാഴ്ച അർധരാത്രിക്കുശേഷം രണ്ടു തവണ ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ഇന്നലെ രാവിലെ ഏഴിനു മരണപ്പെടുകയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാന്നാനം കുട്ടിപ്പടിയിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ: ഡയ്സമ്മ (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ് കോട്ടയം).മക്കൾ: ലക്ഷ്മി, കൈലാസ് (വിദ്യാർഥി) മരുമകൻ. അഖിൽ രാജ്.
കോവിഡ് ബാധിച്ചു ആരോഗ്യ പ്രവർത്തകൻ മരിച്ചു
12:33 AM Dec 02, 2020 | Deepika.com