ബദിയടുക്ക: ദുബായിൽനിന്നെത്തി സ്വന്തമായി വ്യവസായസംരംഭം തുടങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചര്ലടുക്കയ്ക്കു സമീപം മൂളിപ്പറമ്പിലെ ഇ.കുഞ്ഞമ്പുനായരുടെയും ജലജയുടെയും മകന് ഷനോജ് (38) ആണ് മരിച്ചത്.
മൂന്നു വര്‍ഷം മുമ്പ് ദുബായിൽനിന്ന് നാട്ടിലെത്തിയശേഷം ബാങ്ക് വായ്പയെടുത്ത് കര്‍പ്പൂരവും ചന്ദനത്തിരിയും നിര്‍മിക്കുന്ന സംരംഭം തുടങ്ങിയതായിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ഇന്നലെ രാവിലെ കളിസ്ഥലത്തേക്ക് പോകാനായി വീട്ടില്‍നിന്നിറങ്ങിയ ഷനോജിനെ വീടിന് 300 മീറ്റര്‍ അകലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യതകളുടെ വിവരമടങ്ങിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.
ഭാര്യ: ചിത്ര (വയനാട്). മക്കള്‍: ആദിത്യശിവന്, സൂര്യനാരായണന്. സഹോദരി: ശാലിനി.
യുവസംരംഭകന് തൂങ്ങിമരിച്ചനിലയില്‍
12:33 AM Dec 02, 2020 | Deepika.com