കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക് . കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെയും സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനു കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. സംശയത്തെത്തുടര്‍ന്ന് കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്റെതന്നെ അസസിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്ലാതെ കാര്‍ഗോ വിട്ടുകൊടുത്തു. സ്വപ്നയുടെ നിര്‍ദേശപ്രകാരം എം. ശിവശങ്കര്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിനു പിന്നാലെയായിരുന്നു നടപടി.
കപ്പല്‍ വഴിയും സ്വര്‍ണക്കടത്ത്: ഇഡി കസ്റ്റംസിനോടു വിശദീകരണം തേടി
01:45 AM Dec 01, 2020 | Deepika.com