കൊച്ചി: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കുന്നതു കുടുംബങ്ങള്‍ക്കു നവജീവനുള്ള അവസരമായി. . സമൂഹത്തിലെ അസന്തുലിതാവസ്ഥയ്ക്കെതിരെ നിസംഗത വെടിഞ്ഞ് അമ്മമാര്‍ സാമൂഹിക ഇടപെടല്‍ നടത്തണമന്നും മാതൃവേദി ബിഷപ് ലെഗേറ്റ് കൂടിയായ മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍, അനിമേറ്റര്‍ സിസ്റ്റര്‍ ഡോ. സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, മേഴ്സി ജോസഫ്, റിന്‍സി ജോസ്, റ്റെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോവിഡ് കാലത്തു കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി: മാര്‍ പുളിക്കല്‍
01:45 AM Dec 01, 2020 | Deepika.com