ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര സീ​റോ മ​ല​ബാ​ര്‍ യൂ​ത്ത് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി

01:45 AM Dec 01, 2020 | Deepika.com
കൊ​​​ച്ചി: ഫാ. ​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ര സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. സ​​​ഭ​​​യു​​​ടെ യൂ​​​ത്ത് മൂ​​​വ്‌​​​മെ​​ന്‍റി​​​ന്‍റെ ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും ഇ​​​ദ്ദേ​​​ഹം പ്ര​​​വ​​​ര്‍​ത്തി​​​ക്കും.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്. 2015 മു​​​ത​​​ല്‍ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ യു​​​വ​​​ദീ​​​പ്തി എ​​​സ് എം​​​വൈ​​​എ​​​മി​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​നും ധ്യാ​​​ന​​​ഗു​​​രു​​​വു​​​മാ​​​യ ഫാ. ​​​ച​​​ക്കാ​​​ത്ര അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തെ​​​ള്ള​​​കം പു​​​ഷ്പ​​​ഗി​​​രി, കോ​​​ട്ട​​​യം ലൂ​​​ര്‍ദ്, അ​​​യ​​​ര്‍​ക്കു​​​ന്നം, ചാ​​​ഞ്ഞോ​​​ടി, കു​​​മാ​​​ര​​​ന​​​ല്ലൂ​​​ര്‍ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും, കെ​​​സി​​​എ​​​സ്എ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ച​​​മ്പ​​​ക്കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക ഇ​​​ട​​​വ​​​ക​​​യി​​​ലെ ച​​​ക്കാ​​​ത്ര ജോ​​​സ​​​ഫ് തോ​​​മ​​​സ് - മ​​​റി​​​യാ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.