സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
11:11 PM Nov 30, 2020 | Deepika.com
തിരുവനന്തപുരം: യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓണ്‍ലൈനായി സമർപ്പിക്കാത്തതിനാൽ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കുവേണ്ടി ഒരു സപ്ലിമെന്ററി എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അഞ്ചിനു മുന്‍പ് സീറ്റുകൾ ഒഴിവുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ ബന്ധപ്പെടണം.