തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5861 പേർ രോഗമുക്തി നേടി. 49775 പേർക്ക് പരിശോധന നടത്തിയപ്പോൾ 11.34 ശതമാനം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 27 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 4951 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 64,589 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്-851, മലപ്പുറം-721, തൃശൂർ-525, എറണാകുളം-512, കൊല്ലം-426, കോട്ടയം-399, പാലക്കാട്-394, ആലപ്പുഴ-381, തിരുവനന്തപുരം-370, കണ്ണൂർ-277, ഇടുക്കി-274, പത്തനംതിട്ട-244, വയനാട്-147, കാസർഗോഡ്-122.
5643 പേർക്കു കോവിഡ്
01:16 AM Nov 30, 2020 | Deepika.com