കോഴിക്കോട്: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു വ്യക്തമായതായി ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സിലെ പരാതിക്കാരന് വടകരക്കാരനാണ്. ഈ വടകരക്കാരന് കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബിനാമിയാണെന്നും രമേശ് ഫേസ്ബുക്കില്‍ ആരോപിക്കുന്നു.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃച്ഛികമല്ല. അതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍നിന്നു വ്യക്തമാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയിലാണു വിജിലന്‍സ് റെയ്ഡ് നടന്നത്. ധനമന്ത്രിയെന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങിനെ ഭയപ്പെടുന്നത്.
കെഎസ്എഫ്ഇ ചിട്ടികളും സ്വര്‍ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാണെന്നും പോസ്റ്റില്‍ എം.ടി. രമേശ് പറഞ്ഞു.
വിജിലന്‍സ് റെയ്ഡിനു പിന്നില്‍ മുഖ്യമന്ത്രിയെന്ന് എം.ടി. രമേശ്
01:16 AM Nov 30, 2020 | Deepika.com