അൻവർ സാദത്ത് എൻസിഇആർടി ഉപദേശക സമിതിയംഗം
12:09 AM Nov 30, 2020 | Deepika.com
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എൻസിഇആർടിയുടെ ഉപദേശക സമിതി അംഗമായി കൈറ്റ് സിഇഒ കെ. അൻവർ സാദത്തിനെ നിയമിച്ചു. ഈ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പരിഗണിച്ചാണ് എൻസിഇആർടിയുടെ എജ്യുക്കേഷൻ ടെക്നോളജി വിഭാഗമായ സിഐഇടിയുടെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡിൽ (ഐഎബി) അംഗമായി നിയമിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശിപാർശ നൽകലുമാണ് അഡ്വൈസറി ബോർഡിന്റെ ചുമതല. മൂന്നു വർഷത്തേക്കാണ് നിയമനം.