ജോർജ് ഓണക്കൂറിന് പുരസ്കാരം
12:09 AM Nov 30, 2020 | Deepika.com
തിരുവനന്തപുരം: സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് പ്രമുഖ എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ അർഹനായി. 51,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. പുരസ്കാരദാനം ഡിസംബർ അവസാനം തിരുവനന്തപുരത്ത് നടക്കും.