തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുകൾക്ക് നൽകിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്ലോർ ബസുകൾക്കുകൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ച തെന്നു സിഎംഡി അറിയിച്ചു.
എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം -കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്ലോർ എസി ബസുകൾ സർവീസ് നടത്തിവരുന്നത്. നിലവിൽ തിരുവനന്തപുരം-എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോൾ 346 രൂപയാകും, ഡിസംബർ ഒന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിരക്ക് നിലവിൽ വരും.
എസി ലോ ഫ്ലോർ ബസുകളിലും 25% നിരക്ക് ഇളവ്
12:48 AM Nov 29, 2020 | Deepika.com