ഏഴിമല: ഏതു വെല്ലുവിളി നേരിടാനും സൈന്യം സുസജ്ജമാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. ഏഴിമല നാവിക അക്കാഡമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
99-ാമത് ഇന്ത്യന്‍ നാവിക അക്കാഡമി കോഴ്സ്, 30-ാമത് നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് എന്നിവയിലെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. 164 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. പാസിംഗ് ഔട്ട് പരേഡോടെ ഇവരിൽ 162 പേർ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. പരിശീലനം പൂർത്തിയാക്കിയ രണ്ടുപേർ ശ്രീലങ്കൻ സൈനികരാണ്.
ഏതു വെല്ലുവിളി നേരിടാനും സജ്ജം: കരസേനാ മേധാവി
12:48 AM Nov 29, 2020 | Deepika.com