സാങ്കേതിക സർവകലാശാല: പ്രവേശന പരിശീലന ക്ലാസുകൾ 30 ന്
12:19 AM Nov 29, 2020 | Deepika.com
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അധീനതയിലുള്ള എൻജിനിയറിംഗ് കോളജുകളിൽ ഒന്നാം വർഷ ബിടെക് , ബിഡെസ് ക്ലാസുകൾ 30 ന് ആരംഭിക്കും. ഡിസംബർ അഞ്ചു വരെയുള്ള പ്രവേശന പരിശീലന ബോധവത്കരണ ക്ലാസുകൾക്ക് ശേഷമാണ് വിവിധ കോഴ്സുകളുടെ ഓൺലൈൻ അധ്യയനത്തിന് തുടക്കവുമാവുക.