തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4544 പേർ രോഗമുക്തി നേടി. 39,108 സാന്പിളുകൾ മാത്രമാണ് ഇന്നലെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.14 ശതമാനം.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 81 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 3348 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗബാധ. 488 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. ഇന്നലെ 23 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2171 ആയി. 63,885 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,21,522 പേർ ഇതുവരെ രോഗമുക്തി നേടി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 612, തൃശൂർ - 525, എറണാകുളം - 397, കോഴിക്കോട് - 374, പാലക്കാട് - 351, കോട്ടയം - 346, തിരുവനന്തപുരം - 262, ആലപ്പുഴ - 236, കൊല്ലം - 229, പത്തനംതിട്ട - 159, ഇടുക്കി - 143, കണ്ണൂർ - 131, വയനാട് - 105, കാസർഗോഡ് - 96.
സംസ്ഥാനത്ത് 3966 പേർക്കു കോവിഡ്
12:36 AM Nov 28, 2020 | Deepika.com