വൈദ്യുത ഇന്ധന സർചാർജ്: പൊതുതെളിവെടുപ്പ് ഒൻപതിന്
12:36 AM Nov 28, 2020 | Deepika.com
തിരുവനന്തപുരം: വൈദ്യുതി ബോർഡ് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, ഇന്ധന വിലയിലുണ്ടായ വർധനമൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിച്ച അപേക്ഷ www.erckerala.org ൽ ലഭ്യമാണ്. പൊതുതെളിവെടുപ്പ് ഡിസംബർ ഒൻപതിന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി നടക്കും.