ഗാന്ധിനഗർ (കോട്ടയം): എറണകുളം കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം പത്തനാട് മുണ്ടത്താനം ഇടിക്കുളപ്പാറ ഇ.സി. ബാബു കുട്ടി (60)യാണു മരിച്ചത്. ഒന്നര മാസത്തിലേറെയായി പ്രമേഹരോഗത്തെ തുടർന്നു കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് രോഗബാധിതനുമായി. വ്യാഴാഴ്ച ആരോഗ്യനില അതീവ ഗുരുതരമാകുകയും രാത്രി 11.30നു മരണപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം മേധാവിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് മരണം. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പൊതുദർശനത്തിനുശേഷം ഇന്നലെ വൈകുന്നേരം നാലിന് പത്തനാട് മുണ്ടത്താനുള്ള കുടുംബ വീട്ടിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു. ഭാര്യ: ഡോ. ലത (അനസ്തേഷ്യാ വിഭാഗം ആലപ്പുഴ മെഡിക്കൽ കോളജ്). മകൻ: ഡോ. ദീപക് ബാബു.
കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
12:36 AM Nov 28, 2020 | Deepika.com