മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ പ്രതിയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു ജാമ്യമില്ല.
കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. എന്നാല്‍, എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞില്‍നിന്ന് ഒരു ദിവസം മൊഴിയെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ വിജിലന്‍സിന് അനുമതി നല്കി.
30ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ നാലുവരെയും ചോദ്യംചെയ്യാം. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 15 മിനിറ്റ് വിശ്രമം നല്‍കണം.
ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല ; കസ്റ്റഡിആവശ്യം തള്ളി
03:02 AM Nov 27, 2020 | Deepika.com