തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,378 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,970 പേർ രോഗമുക്തി നേടി. 55,996 സാന്പിളുകൾ പരിശോധിച്ചപ്പോൾ 9.60 ശതമാനം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 27 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2148 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 4670 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 64,486 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,16,978 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 719, കോഴിക്കോട് - 686, തൃശൂർ - 573, എറണാകുളം - 472, തിരുവനന്തപുരം - 457, കോട്ടയം - 425, കൊല്ലം - 397, പാലക്കാട് - 376, ആലപ്പുഴ - 347, ഇടുക്കി - 256, കണ്ണൂർ - 226, പത്തനംതിട്ട - 207, വയനാട് - 151, കാസർഗോഡ് - 86.
5378 പേർക്കു കോവിഡ്
03:02 AM Nov 27, 2020 | Deepika.com