കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ ഗവ. പ്ലീഡര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന് തിങ്കളാഴ്ച രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിചാരണ തടസപ്പെട്ടത്.
കേസിന്റെ തുടര്‍ നടപടികള്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. ഫെബ്രുവരി നാലിനകം വിചാരണ തീര്‍ക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കേസ് അനന്തമായി മാറ്റിവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ് : വിചാരണ തുടരാന്‍ അടിയന്തര നടപടി വേണമെന്നു കോടതി
03:02 AM Nov 27, 2020 | Deepika.com