കൊച്ചി: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നടന്നുവന്ന ഫ്ളാറ്റ് നിര്‍മാണം വിവാദങ്ങളെത്തുടർന്നു നിലച്ചുപോയെന്നും ഇതു പുനരാരംഭിക്കണമെന്നുമാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം കക്ഷി ചേര്‍ത്ത കരാറുകാരായ യൂണിടാക്കിന് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു. മൂന്നാഴ്ച കഴിഞ്ഞു ഹർജി വീണ്ടും പരിഗണിക്കും. വീടില്ലാത്തവര്‍ക്കു വീടു നിര്‍മിച്ചു നല്കുന്ന പദ്ധതി വിവാദത്തിന്റെ പേരില്‍ നിലച്ചുപോകരുതെന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര ഹര്‍ജി നല്‍കിയത്.
വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണം പുനരാരംഭിക്കാൻ ഹര്‍ജി
03:02 AM Nov 27, 2020 | Deepika.com