റവ.ഡോ.ടി.സി. ജോര്‍ജ് പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
02:29 AM Nov 27, 2020 | Deepika.com
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപക മാനേജര്‍ റവ.ഡോ.ടി.സി. ജോര്‍ജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് എന്‍ട്രി ക്ഷണിച്ചു.ഗ്രാമീണ മേഖലയില്‍ ഉന്നത വിദ്യാഭ്യാസത്തിനു നല്കിയ സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബയോഡേറ്റയും വിശദാംശങ്ങളും ഡിസംബര്‍ 15നകം ലഭിക്കണം. ഫോണ്‍: 0469 2682820.