തിരുവനന്തപുരം: ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുളള സ്പെഷൽ സപ്ലിമെന്ററി അലോട്ട്മെന്റ്, ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്മെന്റ് എന്നിവയിൽ പങ്കെടുക്കാൻ 29നു മുമ്പ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഇനിയുളള അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടയ്ക്കാതെയോ നിശ്ചിത സമയത്തിനുളളിൽ കോളജിൽ അഡ്മിഷൻ എടുക്കാതെയോ അലോട്ട്മെന്റ് നഷ്ടമായവർക്കും കോളജിൽ ചേർന്ന ശേഷം ടിസി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്കും പുതിയ ഓപ്ഷനുകൾ സമർപ്പിച്ച് അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കാം. കോളജുകളിലെ ഓരോ കോഴ്സുകളുടെയും ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തിട്ടുളള എല്ലാവർക്കും ഡീഫാൾട്ട് ആയി ലഭിക്കുന്ന പാസ് വേർഡ് മാറണം.
അലോട്ട്മെന്റ് ഓപ്ഷനുകൾ
02:29 AM Nov 27, 2020 | Deepika.com