തിരുവനന്തപുരം: പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണം. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസുകൾക്കുവേണ്ടി തയാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ.
ജനുവരി 15ന് പത്താം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ് ടുക്കാരുടെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും നടത്തും.
കൈറ്റും എസ്സിഇആർടിയും നൽകുന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷക്ക് തയാറാകാൻ ക്രമീകരണങ്ങൾ നടത്തും.
അധ്യാപകർ ഹാജരാകണം
11:24 PM Nov 25, 2020 | Deepika.com