ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണം: സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ല്‍​ക​​​ണം

10:58 PM Nov 25, 2020 | Deepika.com
കൊ​​​ച്ചി: മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നും 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി.

അ​​​തു​​​പ്ര​​​കാ​​​രം എം​​​പ്ലോ​​​യ്മെ​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് (ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്) ​തൊ​​​ഴി​​​ലി​​​നാ​​​യി 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​യി ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു എ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ല്‍ താ​​​ഴെ​​​യ​​​ല്ലാ​​​ത്ത റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി ന​​​ല്‍​കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ഹ​​​സി​​​ല്‍​ദാ​​​രി​​​ല്‍ താ​​​ഴെ​​​യ​​​ല്ലാ​​​ത്ത റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​യി​​​ല്‍ നി​​​ന്നും ല​​​ഭ്യ​​​മാ​​​ക്കി​​​യ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ ചേ​​​ര്‍​ക്ക​​​ണം.

സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് മാ​​​ത്ര​​​മേ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യു​​​ള​​​ളൂ എ​​​ന്ന് ജി​​​ല്ലാ എം​​​പ്ലോ​​​യ്മെ​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു.