തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 59,983 സാന്പിളുകൾ പരിശോധിച്ചപ്പോൾ 5,420 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 9.03 ശതമാനമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു. 5,149 പേർ രോഗമുക്തി നേടി.
ഇന്നലെ 24 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 2095 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 4,693 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 64,412 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,05,238 പേർ ഇതുവരെ രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 852, എറണാകുളം - 570, തൃശൂർ - 556, കോഴിക്കോട് - 541, കൊല്ലം - 462, കോട്ടയം - 461, പാലക്കാട് - 453, ആലപ്പുഴ - 390, തിരുവനന്തപുരം - 350, കണ്ണൂർ - 264, പത്തനംതിട്ട - 197, ഇടുക്കി - 122, വയനാട് - 103, കാസർഗോഡ് - 99.
സംസ്ഥാനത്ത് 5,420 പേർക്കു കോവിഡ്
11:56 PM Nov 24, 2020 | Deepika.com