കോട്ടയം: കേരള കോണ്ഗ്രസ് -എം പ്രതിനിധികൾ എൽഡിഎഫ് സ്ഥാനാർഥികളായി സംസ്ഥാനത്തെ 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു.
കോട്ടയം ജില്ലയിൽ കുറവിലങ്ങാട് - നിർമ്മല ജിമ്മി, കടുത്തുരുത്തി - ജോസ് പുത്തൻകാലാ, ഉഴവൂർ - പി.എം മാത്യു, ഭരണങ്ങാനം- രാജേഷ് വാളിപ്ലാക്കൽ, അയർക്കുന്നം- ജോസഫ് ചാമക്കാല, കിടങ്ങൂർ- ടോബിൻ കെ.അലക്സ്, കാഞ്ഞിരപ്പള്ളി- ജസി സാജൻ, അതിരന്പുഴ- ബിന്ദു ബൈജു മാതിരന്പുഴ, പൂഞ്ഞാർ- ബിജു ജോസഫ് ഇളംതുരുത്തി എന്നിവരാണ് സ്ഥാനാർഥികൾ.
മറ്റു ജില്ലകൾ,ഡിവിഷൻ, സ്ഥാനാർഥി എന്ന ക്രമത്തിൽ. ഇടുക്കി: വണ്ടൻമേട് - രാരിച്ചൻ നീരണാകുന്നേൽ, മൂലമറ്റം - റെജി കുന്നംകോട്, മുരിക്കാശേരി- സെലിൻ മാത്യു, കരിമണ്ണൂർ- റീനു ജെഫിൻ, എറണാകുളം: വാരപ്പെട്ടി- ചിന്നമ്മ ഷൈൻ, കോടനാട്- കെ.പി. ബാബു, പത്തനംതിട്ട: റാന്നി- ജോർജ് ഏബ്രഹാം, പുളിക്കീഴ് -ഡാലിയ സുരേഷ്, കൊല്ലം: കലയപുരം- മുരുകദാസൻ നായർ, തിരുവനന്തപുരം: വെള്ളറട- സഹായദാസ്, ആലപ്പുഴ: ചന്പക്കുളം- ബിനു ഐസക്ക് രാജു, തൃശൂർ: പുത്തൂർ - സെബാസ്റ്റ്യൻ ജോസ് മഞ്ഞളി, പാലക്കാട്:കാഞ്ഞിരപ്പുഴ- റെജി ജോസ്, മലപ്പുറം: ചുങ്കത്തറ - ജയിംസ് കോശി, കണ്ണൂർ: ആലക്കോട് - ജോയി കൊന്നക്കൽ, വയനാട് : മുള്ളൻകൊല്ലി- ഗോൾഡ ടീച്ചർ, കോഴിക്കോട്: കോടഞ്ചേരി- ജെലീഷ് ഇളംതുരുത്തി, കാസർഗോഡ്: കള്ളാർ- ഷിനോജ് ചാക്കോ.
കേരള കോൺഗ്രസ് -എം മൽസരിക്കുന്നത് 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ
12:34 AM Nov 24, 2020 | Deepika.com