കൊച്ചി: വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ച കേസില്‍ ആദായനികുതി വകുപ്പ് ഹാജരാകാന്‍ നോട്ടീസ് നല്കിയ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന് എത്തിയില്ല.
ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. വിദേശ ഇടപാടുകളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയിലുള്ള കെ.പി. യോഹന്നാന് ഇന്നലെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു.
കെ.പി. യോഹന്നാന് ഹാജരായില്ല
12:34 AM Nov 24, 2020 | Deepika.com