കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് കൈമാറും. ഇതു പരിഗണിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക.
ഇബ്രാഹിംകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം എട്ടംഗ വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ റിപ്പോര്‍ട്ട് ഡിഎംഒയ്ക്കു സമര്‍പ്പിച്ചു
12:34 AM Nov 24, 2020 | Deepika.com