മഞ്ചേരി:ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ളിപ്പ് കാർട്ട് ഉൾപ്പെടെയുള്ളവയുടെ വിവിധ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ രണ്ടു പ്രധാനികളെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തു.
മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിൽ മഹാരാഷ്ട്ര താനെ സ്വദേശി ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈ സ്വദേശി ക്രിസ്റ്റഫർ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് മുംബൈയിൽ നിന്നു പിടികൂടിയത്.
കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ മൊബൈൽ ഫോണിൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട മെസേജുകൾ കണ്ടതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസിലായത്.
ഹാക്കേഴ്സ് സംഘത്തിലെ രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ
11:58 PM Nov 23, 2020 | Deepika.com