കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് തത്സ്ഥാനം രാജിവച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജികള്‍ ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് പ്രോസിക്യൂട്ടറുടെ രാജി.
ഇന്നലെ കേസ് വിചാരണ നടപടികള്‍ക്കായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് രാജിവച്ച വിവരം പുറത്തറിയുന്നത്. ഇനിമുതല്‍ താന്‍ കേസുമായി ബന്ധപ്പെട്ട് ഈ കോടതിയില്‍ ഹാജരാവില്ലെന്നു വ്യക്തമാക്കി മറ്റൊരു അഭിഭാഷന് വഴി കത്ത് നല്‍കുകയായിരുന്നു. പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുമ്പാകെ രാജി സമര്‍പ്പിച്ചതായും കേസിന്റെ തുടര്‍ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതായും അഭിഭാഷകന് ബോധിപ്പിച്ചു.
2021 ഫെബ്രുവരി നാലിനകം കേസ് തീര്‍ക്കണമെന്നു സുപ്രീംകോടതിയില്‍നിന്നു കര്‍ശന നിര്‍ദേശമുണ്ടെന്നും ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിര്‍ദേശം നല്കി. കേസുമായി ബന്ധപ്പെട്ട ആറ് ഹര്‍ജികള്‍ കോടതി ഇന്നലെ പരിഗണിച്ചു.
നടിയെ ആക്രമിച്ച കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു
11:58 PM Nov 23, 2020 | Deepika.com