കൊച്ചി: യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍- എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 11 ന് അവസാനിക്കും.
ഡിസംബര്‍ 18 നാണ് അലോട്ട്മെന്റ് . തുടര്‍ വില്‍പ്പനയ്ക്കും റീ-പര്‍ച്ചേസിനുമായി 28 ന് വീണ്ടും തുറക്കും. പുതിയ സ്കീം പ്രകാരം ഇക്വിറ്റിയില്‍ കുറഞ്ഞത് 65 ശതമാനവും ഡെബ്റ്റില് കൂടിയത് 35 ശതമാനവുമാണ് കമ്പനി നിക്ഷേപിക്കുക. 5000 രൂപ മുതല്‍ മുകളിലേക്ക് നിക്ഷേപിക്കാം. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ജപ്പാനിലെ ദൈ ഇച്ചി ഹോള്‍ഡിംഗ്സ് എന്നിവയാണ് എഎംസിയെ സ്പോണ്സര് ചെയ്യുന്നത്.
ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുമായി യൂണിയന് എഎംസി
11:58 PM Nov 23, 2020 | Deepika.com