ഹോണററി ജുഡീഷല്‍ മജിസ്ട്രേറ്റ് നിയമനം
11:58 PM Nov 23, 2020 | Deepika.com
കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണററി സ്പെഷല്‍ ജുഡീഷല്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമവും കോടതി ഭാഷയും കൈകാര്യം ചെയ്തുള്ള പരിചയമുണ്ടായിരിക്കണം. 65 വയസില്‍ കൂടാന്‍ പാടില്ല. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അഭിഭാഷകര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.