26-ലെ ദേശീയ പണിമുടക്കിൽ എല്ലാ മേഖലയും സ്തംഭിക്കും: സംയുക്ത ട്രേഡ് യൂണിയൻ

12:48 AM Nov 22, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഈ​​ മാ​​സം 26-നു ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ എ​​ല്ലാ മേ​​ഖ​​ല​​യും സ്തം​​ഭി​​ക്കു​​മെ​​ന്ന് സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. 25-ന് ​​അ​​ർ​​ധരാ​​ത്രി ആ​​രം​​ഭി​​ക്കു​​ന്ന പ​​ണി​​മു​​ട​​ക്ക് 26ന് ​​അ​​ർ​​ധ​​രാ​​ത്രി അ​​വ​​സാ​​നി​​ക്കും. പാ​​ൽ, പ​​ത്രം, ഇ​​ല​​ക‌്ഷ​​ൻ ഓ​​ഫീ​​സു​​ക​​ൾ എ​​ന്നി​​വ​​യെ പ​​ണി​​മു​​ട​​ക്കി​​ൽനി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

ബാ​​ങ്ക്, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, ബി​​എ​​സ്എ​​ൻ​​എ​​ൽ, സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ പ​​ങ്കെ​​ടു​​ക്കും. കെഎ​​സ്ആ​​ർ​​ടി​​സി, സ്വ​​കാ​​ര്യ ബ​​സ് ജീ​​വ​​ന​​ക്കാ​​ർ, മോ​​ട്ടോ​​ർ മേ​​ഖ​​ല​​ തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​ൽ സ​​ർ​​വീ​​സ് മു​​ട​​ങ്ങും. വ്യാ​​പാ​​രി-വ്യ​​വ​​സാ​​യി​​ക​​ൾ പി​​ന്തു​​ണ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ വ്യാ​​പാ​​രസ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​റ​​ക്കി​​ല്ല. ക​​ർ​​ഷ​​ക​​ർ, ക​​ർ​​ഷ​​കത്തൊഴി​​ലാ​​ളി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ ആ ​​മേ​​ഖ​​ല​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല.

പ​​ണി​​മു​​ട​​ക്കി​​നു പി​​ന്തു​​ണ ന​​ൽ​​കി സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ര​​ത്തി​​ലി​​റ​​ക്ക​​രു​​തെ​​ന്ന് സ​​മ​​രസ​​മി​​തി അ​​ഭ്യ​​ർ​​ഥി​​ച്ചു. അ​​ത്യാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി പോ​​കു​​ന്ന​​വ​​രെ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​കദ്രോ​​ഹ, തൊ​​ഴി​​ലാ​​ളിവി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന​​തെ​​ന്ന് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.​​ബി​​എം​​എ​​സ് ഒ​​ഴി​​കെ രാ​​ജ്യ​​ത്തെ ട്രേ​​ഡ് യൂ​​ണി​​യ​​നു​​ക​​ൾ പ​​ണി​​മു​​ട​​ക്കി​​ൽ പ​​ങ്കു​​ചേ​​രു​​മെ​​ന്നും സമരസമിതി അറിയിച്ചു.