തിരുവനന്തപുരം: കൂടെയുള്ള പാർട്ടികൾ ഒന്നൊന്നായി മുന്നണിവിട്ടതോടെ യുഡിഎഫ് രാഷ്ട്രീയമായി ദുർബലപ്പെട്ടെന്നും അതിന്റെ നിരാശയിൽനിന്നാണു മുസ്ലിം മതമൗലിക വാദികളുമായി അവർ ഇപ്പോൾ രാഷ്ട്രീയ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.
യുഡിഎഫ് നേതൃത്വം അപകടകരമായ രാഷ്ട്രീയ തകരാറുകളിലേക്ക് വഴിമാറി സഞ്ചരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം മതമൗലിക വാദികളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി: എ. വിജയരാഘവൻ
01:13 AM Nov 21, 2020 | Deepika.com