തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,330 പേർ രോഗമുക്തി നേടി. 59,999 സാന്പിളുകൾ പരിശോധിച്ചപ്പോൾ 13.30 ശതമാനം പേർക്കു രോഗം കണ്ടെത്തി.
ഇന്നലെ 27 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1,484 ആയി. 91,190 പേരാണ് ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ രോഗമുക്തി നേടി. 2,91,440 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം - 1,114, തൃശൂർ - 1,112, കോഴിക്കോട് - 834, തിരുവനന്തപുരം - 790, മലപ്പുറം - 769, കൊല്ലം - 741, ആലപ്പുഴ - 645, കോട്ടയം - 584, പാലക്കാട് - 496, കണ്ണൂർ - 337, പത്തനംതിട്ട - 203, കാസർഗോഡ് - 156, വയനാട് - 145, ഇടുക്കി - 57.
ഇന്നലെ 7,983 പേർക്കു കോവിഡ്
01:14 AM Nov 01, 2020 | Deepika.com