കൊച്ചി: ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിഇഒ യു.വി. ജോസ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന് എന്നിവരെ എം. ശിവശങ്കറിനൊപ്പമിരുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു.
യൂണിടാക്കിനു കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ കൈക്കൂലി നല്‍കിയോയെന്ന കാര്യമാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിന്റെ പങ്കാളിത്തം, ഗൂഢാലോചന എന്നിവയും പരിശോധിക്കുന്നു.കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിൽ സ്ഥിരം മറുപടിയില്‍ മൂവരും ഒതുങ്ങിയെന്നാണ് സൂചന.
ശിവശങ്കറിനൊപ്പമിരുത്തി സന്തോഷ് ഈപ്പനെയും ജോസിനെയും ചോദ്യംചെയ്തു
01:14 AM Nov 01, 2020 | Deepika.com