തിരുവനന്തപുരം: കേരള നിയമസഭയിൽ അന്‍പത് വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ലോക മലയാളി സമൂഹം ആദരിച്ചു.
ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം 7.30ന് ഓണ്‍ലൈൻ സൂം മീറ്റിങ്ങിലൂടെ നടന്ന പരിപാടി ഡോ.ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ഡോ. സാം പിത്രോഡ, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, പള്ളം രാജു, എഐസിസി ജനറൽ സെക്രട്ടറി ഹിമാൻഷൂ വ്യാസ്, നെതർലാൻഡ്സ് ഇന്ത്യൻ അംബാസഡർ വേണു രാജമണി, സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ ഹരിഹരൻ, കെ.എസ്. ചിത്ര, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, പ്രമുഖ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ, പ്രമുഖ വ്യവസായി ആസാദ് മൂപ്പൻ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു.
അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതിൽപ്പരം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. വിവിധ ഫേസ്ബുക്ക് പേജുകളിലും തത്സമയം പരിപാടി സംപ്രേഷണം ചെയ്തു.
ഉമ്മൻ ചാണ്ടിക്ക് ലോകമലയാളികളുടെ ആദരം
12:55 AM Nov 01, 2020 | Deepika.com